ഉറ്റ സുഹൃത്തിന്റെ നാട്ടില്‍ റഷ്യയുടെ വ്യോമാക്രമണം; ഐസിലിനെതിരായ യുദ്ധത്തില്‍ റഷ്യയും പങ്കാളിയായി
Oct 1, 2015, 20:03 IST
ഡമാസ്‌ക്കസ്: (www.kvartha.com 01.10.2015) സിറിയയില്‍ റഷ്യ ആദ്യ വ്യോമാക്രമണം നടത്തി. വിദേശത്ത് സൈനീക ശക്തി പ്രയോഗിക്കാന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെയാണ് ബുധനാഴ്ച ആക്രമണം തുടങ്ങിയത്.
ഐസിലിന്റെ ശക്തികേന്ദ്രങ്ങളിലാണ് റഷ്യ ബോംബുകള്‍ വര്‍ഷിച്ചത്. മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷ്‌കെങ്കോവ് ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവന പുറത്തുവിട്ടു. ഐസിലിന്റേതെന്ന് റഷ്യ കരുതുന്ന വാഹനങ്ങള്‍, വെയര്‍ഹൗസുകള്‍, കെട്ടിടങ്ങള്‍ എന്നിവ ആക്രമിക്കപ്പെട്ടു.
ഹമ, ഹോംസ്, ലടാക്കിയ പ്രവിശ്യകളിലാണ് അക്രമണങ്ങള്‍ നടന്നത്. വ്‌ലാഡിമിര്‍ പുടിന്റെ ഉറ്റ സുഹൃത്താണ് ബശാര്‍ അല്‍ അസദ്. അസദിന്റെ ഭരണമാറ്റത്തിനായി യുഎസും സഖ്യകക്ഷികളും നിലകൊണ്ടപ്പോള്‍ റഷ്യ സുഹൃത്തിനൊപ്പം നിന്ന് അദ്ദേഹത്തിന് സുരക്ഷ പോലുമൊരുക്കി. ആഭ്യന്തര യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ റഷ്യന്‍ പടക്കപ്പലിലായിരുന്നു ബശാര്‍ അല്‍ അസദിന്റെ താമസം.
ബശാറിനെ ഒതുക്കാന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയ യുഎസ് തന്നെ ഒടുവില്‍ വിമതരെ ശത്രുക്കളായി പ്രഖ്യാപിച്ചു. വിമതര്‍ക്കിടയില്‍ ഐസിസ് ശക്തിപ്രാപിക്കുകയും സിറിയയിലും ഇറാഖിലും വന്‍ മുന്നേറ്റം നടത്തുകയും ചെയ്തു. ഇതോടെ യുഎസുമായി ആലോചിക്കാതെ സൗദി അറേബ്യ ഐസിലിനെതിരെ ആദ്യ ആക്രമണം നടത്തി. മറ്റ് ഗള്‍ഫ് രാജ്യങ്ങളും സൗദിക്കൊപ്പം നിന്നു. യുഎസും പിന്നീട് ഒപ്പം കൂടി. ഇതിനിടയിലാണ് റഷ്യയും ഐസിലിനെതിരായ യുദ്ധത്തില്‍ പങ്കാളിയായത്.
SUMMARY: Russia launched its first air strikes in Syria on Wednesday after President Vladimir Putin won parliamentary permission to use force abroad, the United States said.
Keywords: Russia, Syria, Airstrikes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.