Fire At Cafe | റഷ്യയിലെ കഫേയിലുണ്ടായ തീപ്പിടിത്തത്തില്‍ 15 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ആരോ ഫ്‌ലെയര്‍ ഗണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്
മോസ്‌കോ: (www.kvartha.com) റഷ്യന്‍ നഗരമായ കൊസ്‌ട്രോമയിലെ കഫേയില്‍ തീപ്പിടുത്തം. അപകടത്തില്‍ 15 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകല്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. കഫേയുടെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ചെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തുണ്ടായ തര്‍ക്കത്തിടയില്‍ ആരോ ഫ്‌ലെയര്‍ ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 250ഓളം പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്ന് കൊസ്‌ട്രോമ ഗവര്‍ണര്‍ സെര്‍ജി സിട്‌നികോവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഫ്‌ലയര്‍ ഗണ്‍ ഉപയോഗിച്ചയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മോസ്‌കോയില്‍ നിന്ന് 340 കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് കൊസ്‌ട്രോമ.
Keywords: Mosco, Russia, World, Fire, Death, Injured, Russia: 15 died in overnight fire at cafe in Moscow.