സദ്ദാം ഹുസൈന്റെ കഴുത്തില്‍ മുറുകിയ കയറിന്റെ വില 7 മില്യണ്‍ ഡോളര്‍

 


ADVERTISEMENT

ബാഗ്ദാദ്: (www.kvartha.com 07/02/2015) മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ ഉപയോഗിച്ച കയര്‍ ലേലത്തില്‍ വെയ്ക്കാന്‍ സാധ്യത. 7 മില്യണ്‍ ഡോളറാണ് കയറിന് വില നിശ്ചയിച്ചിരിക്കുന്നത്. മുന്‍ ഇറാഖ് മന്ത്രിയുടെ കൈവശമാണിപ്പോള്‍ ഈ കയര്‍.

ഇത് സ്വന്തമാക്കാന്‍ രണ്ട് കുവൈറ്റി ബിസിനസുകാര്‍, ഒരു സമ്പന്ന ഇസ്രായേലി കുടുംബം, ഒരു ബാങ്ക്, ഇറാന്‍ മത സംഘടന എന്നിവര്‍ രംഗത്തെത്തി കഴിഞ്ഞു.

സദ്ദാം ഹുസൈന്റെ കഴുത്തില്‍ മുറുകിയ കയറിന്റെ വില 7 മില്യണ്‍ ഡോളര്‍2006ല്‍ സദ്ദാം ഹുസൈനെ തൂക്കുകയറിലേയ്ക്ക് നയിച്ച മുന്‍ ഇറാഖി മന്ത്രി മൊവാഫക് അല്‍ റുബൈയുടെ കൈവശമാണിപ്പോള്‍ ഈ കയര്‍. ഇദ്ദേഹത്തിന്റെ വസതിയിലെ ലിവിംഗ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള സദ്ദാമിന്റെ പ്രതിമയുടെ കഴുത്തില്‍ ഈ കയര്‍ മുറുക്കിയിട്ടുണ്ട്.

തെക്കന്‍ ബാഗ്ദാദിലാണ് മന്ത്രിയുടെ വസതി. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

SUMMARY:
Baghdad: The rope used to hang former Iraqi dictator Saddam Hussein may be put on auction, with bids starting at $7 million, media reported Friday.

Keywords: Saddam Hussein, Auction, Mowaffak al-Rubaie, Baghdad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia