വെടിക്കെട്ടിനിടയില്‍ നിശാ ക്ലബ്ബിന് തീപിടിച്ച് 27 പേര്‍ മരിച്ചു; 155 പേര്‍ക്ക് പരിക്ക്

 


ബുച്ചറെസ്റ്റ്: (www.kvartha.com 31.10.2015) റൊമാനിയയിലെ പ്രമുഖ നിശാ ക്ലബ്ബിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 27 പേര്‍ വെന്തു മരിച്ചു. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടിനിടയില്‍ തീപടന്നതാണ് ദുരന്ത കാരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

അപകടം നടക്കുമ്പോള്‍ 400ഓളം പേരാണ് ക്ലബ്ബിലുണ്ടായത്. കൂടുതലും ചെറുപ്പക്കാരാണ് ദുരന്തത്തില്‌പെട്ടത്. അഗ്‌നിബാധയില്‍ പരിഭ്രാന്തരായ ജനം പുറത്തേയ്ക്ക് കടക്കാന്‍ തിരക്കുകൂട്ടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് മരണമുണ്ടായത്.

ക്ലബ്ബിനുള്ളില്‍ വെടിമരുന്ന് പ്രയോഗമുണ്ടായതായി ചില ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. 5 സെക്കന്റിനുള്ളീല്‍ ക്ലബ്ബിന്റെ സീലിംഗ് തീയായി മാറിയെന്നാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഒരു യുവതി പറഞ്ഞത്.

വെടിക്കെട്ടിനിടയില്‍ നിശാ ക്ലബ്ബിന് തീപിടിച്ച് 27 പേര്‍ മരിച്ചു; 155 പേര്‍ക്ക് പരിക്ക്

SUMMARY: A fire and explosion in a Bucharest nightclub killed 27 people and injured 155 during a rock concert that featured fireworks late on Friday, Romanian government officials and witnesses said.

Keywords: Romania, Fire works, Fire,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia