ഇറാന്‍-യുഎസ് സംഘര്‍ഷം; അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം

 


ബാഗ്ദാദ്: (www.kvartha.com 27.01.2020) വീണ്ടും ഇറാന്‍-യുഎസ് സംഘര്‍ഷം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. എംബസിക്ക് സമീപം ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശരാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്.

ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മഹദി സംഭവത്തെ അപലപിച്ചു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍വച്ച് അമേരിക്കന്‍ സൈന്യം വധിച്ചതിനു പിന്നാലെ മൂന്നാമത്തെ ആക്രമണമാണിത്. ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ കഴിഞ്ഞ ദിവസവും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്.

ഇറാന്‍-യുഎസ് സംഘര്‍ഷം; അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Baghdad, News, World, attack, Rocket attack, Clash, Report, Iran, US,  Embassy, Strike, Iraq Prime Minister, Adil Abdul Mahdi, Rocket attack strikes US Embassy in Baghdad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia