പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഒബാമ

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 25.05.2016) തീവ്രവാദികളെ സഹായിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാനില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ പാകിസ്ഥാന്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഒബാമ. തീവ്രവാദികളെ സഹായിക്കുകയാണെങ്കില്‍ ആക്രണം തുടരുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.

താലിബാന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു മുല്ല മന്‍സൂര്‍. കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോകുന്നതിന്റെ സൂത്രധാരനായിരുന്നു ഇയാള്‍. സൈന്യത്തിന്റെ രഹസ്യ സഹായത്തോടെയാണ് മുല്ല മന്‍സൂര്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത്.

ശനിയാഴ്ച വേഷവും പേരും മാറി ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് യു എസ് സൈന്യം മുല്ല മന്‍സൂറിനെ കൊലപ്പെടുത്തിയത്. യു എസ് ഡ്രോണ്‍ വിമാനം ഉപയോഗിച്ചായിരുന്നു മന്‍സൂറിനെ കൊലപ്പെടുത്തിയത്.

ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായെന്നായിരുന്നു സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇതിനോട് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്ക് മുല്ല മന്‍സൂര്‍ ഭീഷണിയായിരുന്നുവെന്നും കെറി പറഞ്ഞു.
പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഒബാമ

SUMMARY: WASHINGTON DC: A day after Prime Minister Nawaz Sharif said that the drone strike by the United States in Balochistan was a violation of Pakistan’s sovereignty, the Barack Obama government responded saying that they do respect Islamabad’s territorial integrity, but that will not stop them from carrying out strikes to remove terrorists targeting U.S. forces.

Keywords: US, Pakistan, Warning
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia