മകനെ കാണാന്‍ ദുബൈയിലെത്തിയ ഇന്ത്യക്കാരന്‍ അണുബാധയെ തുടര്‍ന്ന് മരിച്ചു
Apr 3, 2019, 16:15 IST
ADVERTISEMENT
ദുബൈ : (www.kvartha.com 03.04.2019) മകനെ കാണാന്‍ ദുബൈയിലെത്തിയ ഇന്ത്യക്കാരന്‍ ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചു. പഞ്ചാബ് സ്വദേശി സുരേന്ദ്രനാഥ് ഖന്ന(66)യാണ് മരിച്ചത്. ശ്വാസ കോശത്തിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ചതോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ ചികിത്സാ ചെലവ് കൂടിയതോടെ എംബസിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ചതിന് ശേഷം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിരുന്നു.
ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. അണുബാധ ഗുരുതരമായതിനാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാര്‍ച്ച് 15നായിരുന്നു പഞ്ചാബ് സ്വദേശി അനുഭവ് ഖന്ന അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസമായിരുന്നു അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. ദുബൈയിലേക്ക് വരുമ്പോള്‍ കാര്യമായ ശാരീരിക അവശതകളൊന്നും ഉണ്ടായിരുന്നില്ല.
നാട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനകള്‍ നടത്തിയില്ല. ദുബൈയിലെത്തിയതിന്റെ പിറ്റേദിവസം ശ്വാസതടസം ഗുരുതരമായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Keywords: Repatriated from Dubai to India, critically ill Indian tourist dies, Dubai, News, World, Death, Visit, hospital, Treatment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.