സൂഫി ഗായകന്‍ അംജദ് സബ്രി പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു; ദൃശ്യങ്ങള്‍

 


ADVERTISEMENT

കറാച്ചി: (www.kvartha.com 23.06.2016) പ്രമുഖ സൂഫി ഗായകന്‍ ഖവ്വല്‍ അംജദ് സബ്രി പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റാണിദ്ദേഹം മരിച്ചത്. കറാച്ചിയില്‍ വെച്ചായിരുന്നു ആക്രമണം.
45കാരനായ സബ്രി കാറില്‍ സഞ്ചരിക്കവേയായിരുന്നു ആക്രമണം.

ഡ്രൈവറും സഹായിയും കാറിലുണ്ടായിരുന്നു. ഇവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിയേറ്റവരെ ഉടനെ അബ്ബാസി ഷഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷയുണ്ടായില്ല.

മാറിലും തലയിലുമാണ് സബ്രിക്ക് വെടിയേറ്റത്. പ്രമുഖ സൂഫി ഗായകന്‍ ഖവ്വല്‍ ഗുലാം ഫരീദ് സബ്രിയുടെ മകനാണ് അംജദ് സബ്രി. സൂഫി സംഗീതത്തിന് ഈ കുടുംബം നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ല.

സൂഫി ഗായകന്‍ അംജദ് സബ്രി പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു; ദൃശ്യങ്ങള്‍

SUMMARY: Karachi: Renowned Qawwal Amjad Sabri was shot dead by unidentified motorcycle-borne gunmen today in Pakistan’s port city of Karachi.

Keywords: Karachi, Renowned, Qawwal Amjad Sabri, Shot dead, Unidentified, Motorcycle-borne, Gunmen, Bike, Pakistan, Port city, Hospital, World .
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia