Found | 'മീന്‍പിടിത്തത്തിനിടെ കാണാതായി'; പിന്നാലെ 65കാരന്റെ ശരീര ഭാഗങ്ങള്‍ 2 മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്

 


ADVERTISEMENT

സിഡ്‌നി: (www.kvartha.com) ആസ്‌ട്രേലിയയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ 65കാരന്റെ ശരീര ഭാഗങ്ങള്‍ രണ്ട് മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്. കെവിന്‍ ദര്‍മോദിയെ ആണ് മരിച്ചത്. മീന്‍പിടിത്തത്തിന് പോയ സംഘത്തില്‍ നിന്ന് ശനിയാഴ്ച ഇയാളെ കാണാതാവുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ പറയുന്നു.
Aster_MIMS

മുതലകളുടെ ആവാസകേന്ദ്രമായ കെന്നഡി ബെന്‍ഡിലാണ് കെവിനെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അന്വേഷണം മുതലകളിലേക്ക് എത്തുകയായിരുന്നു. 

Found | 'മീന്‍പിടിത്തത്തിനിടെ കാണാതായി'; പിന്നാലെ 65കാരന്റെ ശരീര ഭാഗങ്ങള്‍ 2 മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്

തുടര്‍ന്ന് ഇവയെ വെടിവെച്ച് കൊന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ നിന്ന്  മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഇത് കെവിന്റെതാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. അതേസമയം 14 അടിയാണ് ഒരു മുതലയുടെ വലിപ്പം, രണ്ടാമത്തേതിന് ഒമ്പതടി വലിപ്പമുണ്ടെന്നുമാണ് റിപോര്‍ട്. 
   
Keywords:  Australia, News, Kerala, Found, Human remains, Crocodiles, Missing, Police, Report, Remains Of Missing Australian Man Found In 2 Crocodiles.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia