Found | 'മീന്‍പിടിത്തത്തിനിടെ കാണാതായി'; പിന്നാലെ 65കാരന്റെ ശരീര ഭാഗങ്ങള്‍ 2 മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്
May 3, 2023, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിഡ്‌നി: (www.kvartha.com) ആസ്‌ട്രേലിയയില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ 65കാരന്റെ ശരീര ഭാഗങ്ങള്‍ രണ്ട് മുതലകളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്. കെവിന്‍ ദര്‍മോദിയെ ആണ് മരിച്ചത്. മീന്‍പിടിത്തത്തിന് പോയ സംഘത്തില്‍ നിന്ന് ശനിയാഴ്ച ഇയാളെ കാണാതാവുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ പറയുന്നു.

മുതലകളുടെ ആവാസകേന്ദ്രമായ കെന്നഡി ബെന്‍ഡിലാണ് കെവിനെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അന്വേഷണം മുതലകളിലേക്ക് എത്തുകയായിരുന്നു.
തുടര്‍ന്ന് ഇവയെ വെടിവെച്ച് കൊന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ നിന്ന് മനുഷ്യന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഇത് കെവിന്റെതാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. അതേസമയം 14 അടിയാണ് ഒരു മുതലയുടെ വലിപ്പം, രണ്ടാമത്തേതിന് ഒമ്പതടി വലിപ്പമുണ്ടെന്നുമാണ് റിപോര്‍ട്.
Keywords: Australia, News, Kerala, Found, Human remains, Crocodiles, Missing, Police, Report, Remains Of Missing Australian Man Found In 2 Crocodiles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.