ഇന്ത്യ പാക് ചര്‍ച്ച റദ്ദാക്കിയാല്‍ പശ്ചാത്തപിക്കേണ്ടി വരും: സര്‍തജ് അസീസ്

 


ഇസ്ലാമാബാദ്: (www.kvartha.com 22.08.2015) ഇന്ത്യ പാക് ദേശീയ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയാല്‍ പശ്ചാത്തപിക്കുമെന്ന് പാക് ദേശീയ ഉപദേഷ്ടാവ് സര്‍തജ് അസീസ്.

മുന്‍ വ്യവസ്ഥകളില്ലാതെ ചര്‍ച്ച നടത്താന്‍ ഞാനിപ്പോഴും തയ്യാറാണ്. ഡല്‍ഹിക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. അതേസമയം ചര്‍ച്ചയ്ക്ക് മേല്‍ അനിശ്ചിതത്വം നിഴലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഉപദേഷ്ടാക്കള്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ കശ്മീര്‍ വിഘടനവാദി നേതാക്കളെ ചര്‍ച്ച നടത്താന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം അത് പറ്റില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സര്‍തജ് അസീസ് അറിയിച്ചു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ചര്‍ച്ച ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ പാക് ചര്‍ച്ച റദ്ദാക്കിയാല്‍ പശ്ചാത്തപിക്കേണ്ടി വരും: സര്‍തജ് അസീസ്


SUMMARY: Pakistan's National Security Adviser Sartaj Aziz said on Saturday he is still prepared to go to New Delhi for talks with his Indian counterpart Ajit Doval and it will be regretful if the talks were cancelled on "flimsy grounds".

Keywords: Pakistan, India, Sartaj Aziz, Ajit Dowel,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia