അഫ്ഗാനിലെ ഭീകരവാഴ്ചയുടെ നേര്‍ക്കാഴ്ച ഒപ്പിയെടുത്ത മസൂദ് ഹുസൈനിക്ക് പുലിസ്റ്റര്‍
Apr 18, 2012, 13:18 IST
ADVERTISEMENT
ADVERTISEMENT
കാബൂളിലെ തിരക്കേറിയ ഒരു ശിയാ തീര്‍ഥാടനകേന്ദ്രത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഹുസൈനിയും സംഭവസ്ഥലത്തുണ്ടായിരുന്നു. 'ഞാന്‍ കാമറയില്‍ നോക്കിയിരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. നിലത്തുവീണുപോയി. ഉടന്‍ എഴുന്നേറ്റ്, ഇങ്ങോട്ടോടുന്ന ആളുകള്‍ക്കിടയിലൂടെ ശബ്ദം കേട്ട ഇടത്തേക്ക് നീങ്ങി. വീണുകിടക്കുന്നവര്‍ക്കിടയില്‍ നിന്ന് ഒരു പെണ്‍കുട്ടി അലറിക്കരയുന്നു. ആ ദാരുണ ദൃശ്യത്തിലേക്ക് എന്റെ ലെന്‍സുകള്‍ എങ്ങനെയോ തുറക്കുകയായിരുന്നു. അവിടെ വീണുകിടന്നത് അവളുടെ ഉമ്മയും സഹോദരനും വലിയുമ്മയും അമ്മാവന്മാരുമെല്ലാമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്'- മസൂദ് പറഞ്ഞു.
അന്നുണ്ടായ സ്ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്. ന്യുയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്, ലോസ് ആഞ്ജലീസ് ടൈംസ് എന്നീ പത്രങ്ങളില്‍ 2011 ഡിസംബര്‍ ഏഴിന് പ്രാധാന്യത്തോടെയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കന്‍ ബോംബിങ്ങിനിടയില്‍ നിന്നും രക്ഷപ്പെടാന്‍ നഗ്നയായി ഓടിയ ബാലികയുടെ ചിത്രത്തോടാണ് മാസൂദ് ഹുസൈനി ശ്രദ്ധേയനായത്.
English Summery
Pulitzer prize to Masood Hussaini.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.