SWISS-TOWER 24/07/2023

മ്യാന്മറില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പ്; 18 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യാങ്കൂണ്‍: (www.kvartha.com 01.03.2021) മ്യാന്മറില്‍ നടന്ന പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു എന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തെത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.
Aster mims 04/11/2022

ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. ഭരണാധികാരിയും നൊബെല്‍ സമ്മാന ജേതാവുമായ ഓങ് സാങ് സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്. അതേസമയം പട്ടാള അട്ടിമറിക്കെതിതെ മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയും ചെയ്തിരുന്നു. 

മ്യാന്മറില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പ്; 18 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് ഞായറാഴ്ച പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധങ്ങള്‍ ശക്തമായതിനൊപ്പം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കാന്‍ തുടങ്ങിയതെന്ന് മാധ്യമ റിപോര്‍ടുകള്‍ പറയുന്നു. പട്ടാളത്തിന്റെ കിരാത നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും യുഎന്‍ അറിയിച്ചു.

Keywords:  News, World, Protesters, Police, Killed, Death, Injured, Protests against coup; At least 18 killed in Myanmar 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia