ബ്രിട്ടനില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് അനുകൂല സംഘടനയ്‌ക്കെതിരെ അന്വേഷണം

 


ലണ്ടന്‍: (www.kvartha.com 21/02/2015) ബ്രിട്ടനില്‍ ആര്‍.എസ്.എസ് അനുകൂല സംഘടനയായ ഹിന്ദു സ്വയം സേവക് സംഘടയ്‌ക്കെതിരെ അന്വേഷണം. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന യൂത്ത് ക്യാമ്പില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതുടര്‍ന്നാണ് അന്വേഷണം.

സംഘടന നേതാവായ അദ്ധ്യാപകന്‍ നടത്തിയ വിവാദ പരാമര്‍ശം സ്വകാര്യ ചാനലായ ഐടിവി നെറ്റ് വര്‍ക്ക് പുറത്തുവിട്ടതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

വര്‍ഗീയ പരാമര്‍ശം നടത്തിയത് ഗുരുതരമായ തെറ്റാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മിഷേല്‍ റസല്‍ പറഞ്ഞു. വര്‍ഗീയ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മറ്റ് തീവ്രവാദി സംഘടനകള്‍ പ്രചോദനമുള്‍ക്കൊണ്ട് രംഗത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് അനുകൂല സംഘടനയ്‌ക്കെതിരെ അന്വേഷണം
വിവാദ പരാമര്‍ശം നടത്തിയ അദ്ധ്യാപകനെക്കുറിച്ചും സംഘടനയെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും മിഷേല്‍ റസല്‍ അറിയിച്ചു.

നേരത്തേ വര്‍ഗീയ പ്രസ്താവന നടത്തിയതിനെതുടര്‍ന്ന് ഗ്ലോബല്‍ എയ്ഡ് ട്രസ്റ്റിനെതിരേയും ബ്രിട്ടന്‍ അന്വേഷണം നടത്തിയിരുന്നു.

Keywords: Britain, Racial comments, Probe, RSS,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia