SWISS-TOWER 24/07/2023

ഐസില്‍ മാര്‍പാപ്പയെ ലക്ഷ്യമിടുന്നു

 



റോം: (www.kvartha.com 17.09.2014) സിറിയയിലും ഇറാഖിലും മുന്നേറ്റം നടത്തുന്ന ഐസില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് വത്തിക്കാനിലെ ഇറാഖി അംബാസഡര്‍ ഹബീബ് അല്‍ സദര്‍. ഒരു ഇറ്റാലിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐസിലിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമുന്നത നേതാക്കളെ വധിക്കാന്‍ സംഘടന പദ്ധതിയിടുന്നുണ്ടെന്നാണ് സദര്‍ ആരോപിക്കുന്നത്.

ഐസില്‍ മാര്‍പാപ്പയെ ലക്ഷ്യമിടുന്നുഈയാഴ്ച മുസ്ലീം ഭൂരിപക്ഷ രാജ്യമായ അല്‍ബേനിയയില്‍ സന്ദര്‍ശനം നടത്താനിരിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍ മതിയെന്ന നിലപാടിലാണ് വത്തിക്കാന്‍. ഇക്കാര്യം വത്തിക്കാര്‍ ഔദ്യോഗീക പ്രസ്തവനയിലൂടെ അറിയിച്ചു. തുറന്ന ജീപ്പിലായിരിക്കും മാര്‍പാപ്പയുടെ യാത്രയെന്നും വത്തിക്കാന്‍ അറിയിച്ചു.

SUMMARY: Rome: In what could draw global attention, the Iraqi ambassador to Vatican, Habeeb Al Sadr, has told an Italian newspaper that the Islamic State may target Pope Francis in bid to expand its terror wings, reports stated on Tuesday.

Keywords: Rome, Vatican, Pope, Pope Francis, Islamic state, IS militants, Iraq, Syria, US
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia