Health | ശ്വാസ തടസം 2 തവണ മൂര്‍ച്ഛിച്ചു; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമായി; കൃത്രിമ ശ്വാസം നല്‍കുന്നുവെന്ന് ഡോക്ടര്‍മാര്‍


● മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല.
● 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
● ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റോം: (KVARTHA) ശ്വാസകോശ അണുബാധയെ തുടര്‍ന്നുണ്ടായ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമായി. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും ഉണ്ട്. ഇതാണ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്.
മാര്‍പാപ്പ ക്ഷീണിതനാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും കര്‍ശന നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
മാര്‍പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ കടുത്ത അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും, അഭിപ്രായങ്ങൾ പങ്കിടാനും മറക്കരുത്.
Pope Francis' health worsened again after two instances of respiratory distress. He is being closely monitored and receiving artificial ventilation.
#PopeFrancis #HealthUpdate #RespiratoryDistress #Vatican #PopeHealth #MedicalCare