തണുത്തുവിറച്ച ചൈനീസ് പ്രഥമ വനിതയ്ക്ക് വ്‌ലാഡിമിര്‍ പുടിന്റെ സ്‌നേഹസമ്മാനം; രസകരമായ വീഡിയോ

 


ബീജിംഗ്: (www.kvartha.com 12.11.2014) ബീജിംഗില്‍ നടക്കുന്ന ഏഷ്യ പസിഫിക് എക്കണോമിക് കോ ഓപ്പറേഷന്‍ ചടങ്ങിനിടയില്‍ നടന്ന രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റിന്റെ ഭാര്യ പെങ് ലിയുവാനെ ഷോള്‍ ധരിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

ചടങ്ങിനോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിനിടയിലായിരുന്നു പുടിന്‍ തണുത്ത് വിറയ്ക്കുന്ന പെങിന് ചാര നിറത്തിലുള്ള ഷോള്‍ ധരിപ്പിച്ചത്. ചിരിയോടെ എണീറ്റുനിന്ന് ഷോള്‍ സ്വീകരിച്ചെങ്കിലും അല്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ ആ ഷോള്‍ മാറ്റി.

തണുത്തുവിറച്ച ചൈനീസ് പ്രഥമ വനിതയ്ക്ക് വ്‌ലാഡിമിര്‍ പുടിന്റെ സ്‌നേഹസമ്മാനം; രസകരമായ വീഡിയോപെങിനൊപ്പമുണ്ടായിരുന്ന സഹായി നല്‍കിയ കറുത്ത കോട്ടാണവര്‍ പിന്നീട് ധരിച്ചത്.

എന്നാലീ സംഭവം നടക്കുമ്പോള്‍ പെങ് ലിയുവാന് സമീപത്തിരുന്ന ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി സൗഹൃദ സംഭാഷണത്തിലായിരുന്നു.

SUMMARY: Beijing: There were fireworks at display both on and off stage at an APEC (Asia Pacific Economic Cooperation (APEC) event in Beijing, when Russian President Vladimir Putin slipped a shawl over the shoulder of China First Lady Peng Liyuan, while Xi Jinping, unaware of it all, chatted with US President Barack Obama.

Keywords: Asia-Pacific Economic Cooperation, China, Xi Jinping, Putin, shawl gesture, Peng Liyuan, Vladimr Putin, Barack Obama
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia