ആറ് പേര്‍ക്ക് മാരക റേഡിയേഷന്‍ : മെക്‌സിക്കോ ആശുപത്രി പോലീസ് വളഞ്ഞു
Dec 7, 2013, 11:51 IST
ADVERTISEMENT
പാച്ചുക: ആറു പേര്ക്ക് റേഡിയേഷനേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ്തിനെതുടര്‍ന്ന് പോലീസ് ആശുപത്രിയിലേയ്ക്കുള്ള വഴികള അടച്ചു. പാച്ചുകയിലെ ജനറല്‍ ആശുപത്രിയിലാണ് സംഭവം. രണ്ടുപേര് വ്യാഴാഴ്ചയും മറ്റ് നാലുപേര് വെള്ളിയാഴ്ചയുമാണ് ചികിത്സ തേടിയെത്തിയത്.
SUMMARY: Pachuca: Federal police have blocked access to a central Mexico hospital where six people were reported to have been admitted with radiation exposure.
Keywords: Mexico hospital, Mexico, Pachuca, radiation exposure
ദിവസങ്ങള്‍ക്ക് മുന്‍പ് തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിക്ക് അടുത്തുവെച്ച് റേഡിയോ ആക്ടീവ് പദാര്‍ത്ഥം മോഷണം പോയിരുന്നു.
എന്നാല്‍ പിറ്റേന്ന് തന്നെ മോഷണം പോയ ട്രക്ക് പോലീസ് കണ്ടെത്തിയിരുന്നു. റേഡിയോ ആക്ടീവ് പദാര്‍ഥം സൂക്ഷിച്ചിരുന്ന പെട്ടികള്‍ തുറന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വൈദ്യചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥം അത്യന്തം അപകടകരമായതാണെന്ന് രാജ്യാന്തര ആറ്റോമിക് എനര്‍ജി ഏജന്‍സി വ്യക്തമാക്കിയിരുന്നു.
ടെപോജാകോയിലുള്ള പെട്രോള്‍ സ്റ്റേഷനടുത്ത് വെച്ചാണ് 2.5 ടണ്‍ ഭാരമുള്ള ട്രക്ക് മോഷ്ടിക്കപ്പെട്ടത്.
Keywords: Mexico hospital, Mexico, Pachuca, radiation exposure
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

