മോഡി ടെഹ്‌റാനിലെത്തി; ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിച്ചു

 


ADVERTISEMENT

ടെഹ്‌റാന്‍: (www.kvartha.com 23.05.2016) രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറാനിലെത്തി. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇറാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. മെഹ്‌റബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ മോഡിയെ ഇറാന്‍ ധനകാര്യ മന്ത്രി അലി തയ്യെബ്‌നിയയാണ് സ്വീകരിച്ചത്.

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് യുഎസ് ഇറാനുമേലുള്ള സാമ്പത്തീക ഉപരോധം നീക്കിയത്. ഈ പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദര്‍ശനം.

ടെഹ്‌റാനിലെത്തിയ മോഡി ഭായ് ഗംഗ സിംഗ് സഭ ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഹുസൈനി ഖുമൈനിയുമായും പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും മോഡി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച ഇറാനിയില്‍ നടക്കുന്ന ഇന്ത്യന്‍ സാംസ്‌ക്കാരിക പരിപാടി മോഡി ഉല്‍ഘാടനം ചെയ്യും.
  മോഡി ടെഹ്‌റാനിലെത്തി; ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിച്ചു


SUMMARY: Prime Minister Narendra Modi has reached Iran for a two-day visit. Modi, who is the first Indian Prime Minister having visited Iran in the last 15 years, was received at the Mehrabad International Airport by Iran's Finance and Economic Affairs Minister Ali Tayyebnia.

Keywords: Iran, PM Narendra Modi, Visit
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia