അമ്മയുടെ ത്യാഗം മോഡിയുടെ കണ്ണുനിറച്ചു; സക്കര്‍ബര്‍ഗിന്റെ ചോദ്യത്തിന് കണ്ണീരില്‍ കുതിര്‍ന്ന മറുപടിയുമായി മോഡി
Sep 28, 2015, 01:22 IST
കാലിഫോര്‍ണിയ: (www.kvartha.com 27.09.2015) അമ്മ ഹീരാബെന്നിന്റെ ത്യാഗത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണ് നിറഞ്ഞു. ശബ്ദമിടറി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംഭവം.
ഫേസ്ബുക്ക് ക്യാമ്പസിലെ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതാവിനെ കുറിച്ച് ചിലത് പറയാന്‍ സക്കര്‍ബര്‍ഗ് മോഡിയോട് ആവശ്യപ്പെടുകയായിരുന്നു.
നമുക്ക് ചില പൊതു സ്വഭാവങ്ങളുണ്ട്. കുടുംബം നമുക്ക് ഒരുപോലെ പ്രധാനമാണ്. എന്റെ മാതാപിതാക്കള്‍ ഇവിടെയുണ്ട്. താങ്കളുടെ അമ്മയ്ക്കും താങ്കളുടെ ജീവിതത്തില്‍ സുപ്രധാനമായ പങ്കുണ്ടെന്ന് എനിക്കറിയാം സക്കര്‍ബര്‍ഗ് പറഞ്ഞു.
കുട്ടികളായ തന്നേയും സഹോദരങ്ങളേയും വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഹീരാബെന്‍ വളരെ ത്യാഗം സഹിച്ചതായി മോഡി പറഞ്ഞു.
ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ അമ്മ അയല്‍ വാസികളുടെ വീടുകളില്‍ പാത്രം കഴുകി, അടുക്കള ജോലികള്‍ ചെയ്തു. ഒരു അമ്മ മക്കളെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ എത്ര കഷ്ടപ്പെടുമോ അത്രയും സഹിച്ചു. ഇത് ഒരു നരേന്ദ്ര മോഡിയുടെ മാത്രം കാര്യമല്ല. ഇന്ത്യയിലെ നിരവധി അമ്മമാര്‍ അവരുടെ മക്കള്‍ക്കായി ഈ ത്യാഗങ്ങള്‍ സഹിക്കാറുണ്ട് മോഡി കൂട്ടിച്ചേര്‍ത്തു.
SUMMARY: Prime Minister Narendra Modi broke down and got emotional while talking about the sacrifices his mother made as he grew up.
Keywords: Prime Minister, Narendra Modi, Facebook, CEO,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.