കോവിഡ് പോരാട്ടത്തില്‍ ഇന്‍ഡ്യയ്ക്ക് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഉറപ്പുനല്‍കി കമല ഹാരിസ്

 


വാഷിങ്ടണ്‍: (www.kvartha.com 08.05.2021) കോവിഡ് പോരാട്ടത്തില്‍ ഇന്‍ഡ്യയ്ക്ക് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഉറപ്പുനല്‍കി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കോവിഡിന്റെ ആരംഭത്തില്‍ ഇന്‍ഡ്യ യുഎസിനെ സഹായിച്ചു. ഇപ്പോള്‍ ഇന്‍ഡ്യയ്ക്ക് ആവശ്യം വന്നപ്പോള്‍ സഹായിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു. 

സുഹൃത്ത് എന്ന നിലയിലാണ് സഹായം ചെയ്യുന്നതെന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നമുക്കിതിനെ മറികടക്കാനാകുമെന്നും കമല ഹാരിസ് പറഞ്ഞു. ഇന്‍ഡ്യയിലെ കോവിഡ് വ്യാപനവും മരണം ഹൃദയഭേദകമാണ്. സ്ഥിതഗതികള്‍ മോശമായി തുടങ്ങിയപ്പോള്‍ തന്നെ യുഎസ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചു. ഓക്‌സിജന്‍ സിലിന്‍ഡറുകളും ഓക്‌സിജന്‍ കോണ്‍സട്രേറ്ററുകളും വിതരണം ചെയ്തു. 

കോവിഡ് പോരാട്ടത്തില്‍ ഇന്‍ഡ്യയ്ക്ക് കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഉറപ്പുനല്‍കി കമല ഹാരിസ്

കൂടുതല്‍ ഉടന്‍ തന്നെ ലഭ്യമാക്കും. റെംഡെസിവിര്‍ മരുന്നും എന്‍ 95 മാസ്‌കുകളും എത്തിച്ചു നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നല്‍കും. കോവിഡ് വാക്‌സിനുകള്‍ക്ക് ബൗദ്ധികാവകാശം നല്‍കുന്നതിനെതിരായ ഇന്‍ഡ്യയുടെ നിലപാടിനെ യുഎസ് പിന്തണയ്ക്കുമെന്നും കമല ഹാരിസ് വ്യക്തമാക്കി. 

Keywords:  Washington, News, World, Vaccine, Help, COVID-19, Kamala Harris, Pledging more aid, Kamala Harris says 'welfare of India is critically important to US'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia