ആകാശമദ്ധ്യത്തില്‍ പൈലറ്റ് ടോയ്‌ലറ്റില്‍ കുടുങ്ങി

 


ആകാശമദ്ധ്യത്തില്‍ പൈലറ്റ് ടോയ്‌ലറ്റില്‍ കുടുങ്ങി
ന്യൂയോര്‍ക്ക്: ആകാശമദ്ധ്യത്തില്‍ വിമാനത്തിന്റെ ടോയ് ലറ്റില്‍ പൈലറ്റ് കുടുങ്ങിയത് യാത്രക്കാരിലും സഹപൈലറ്റുമാരിലും പരിഭ്രാന്തി പടര്‍ത്തി. പൈലറ്റിനെ പുറത്തെത്തിക്കാനുള്ള യാത്രക്കാരന്റെ ശ്രമം ഭീകരാക്രമണ പ്രതീതി സൃഷ്ടിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തു. നോര്‍ത്ത് കരോലിനയിലെ ആഷിലിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് പറന്ന ഷാറ്റനക്വ എയര്‍ ലൈന്‍സ് വിമാനത്തിലെ പൈലറ്റാണ്‌ ടോയ് ലറ്റില്‍ കുടുങ്ങിയത്.

ടോയ് ലറ്റിന്റെ സാക്ഷ കുരുങ്ങിയതിനാല്‍ വാതില്‍ തുറക്കാനാകാതെ അകത്തുപെട്ടുപോയ പൈലറ്റിനെ ശ്രദ്ധയില്‍പെട്ട അറബി സംസാരിക്കുന്ന യാത്രക്കാരന്‍ വിവരം കോക്ക് പിറ്റില്‍ അറിയിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചു. കോക്ക് പിറ്റിന്റെ വാതിലില്‍ മുട്ടി കാര്യം പറയാന്‍ തുടങ്ങിയ യാത്രക്കാരന്റേത് ഭീകരാക്രമണമെന്ന് തെറ്റിദ്ധരിച്ച് സഹപൈലറ്റ് കോക്ക് പിറ്റിന്റെ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചു. ഉടനെ എയര്‍പോര്‍ട്ടിലേയ്ക്ക് അപായ സന്ദേശം അയക്കുകയും ചെയ്തു. സംഗതി കൂട്ടക്കുഴപ്പത്തിലേക്ക് വീഴുന്നതിന് മുമ്പ് പൈലറ്റ് ടോയ് ലറ്റിന്റെ വാതില്‍ തട്ടിത്തുറന്ന് പുറത്തുവന്നത് ആശയക്കുഴപ്പങ്ങള്‍ നീക്കാന്‍ സഹായിച്ചു. വിമാനം ന്യൂയോര്‍ക്കില്‍ ലാഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറങ്ങി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia