Arrested | 'കൈവശമുള്ളത് എന്റെ ആത്മീയ കാമുകി': ഫുഡ് ഡെലിവറി ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി യുവാവ് അറസ്റ്റില്‍

 


ലിമ: (www.kvartha.com) ഫുഡ് ഡെലിവറി ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി പെറുവിയന്‍കാരനായ യുവാവ് അറസ്റ്റില്‍. ജൂലിയോ സീസര്‍ ബെര്‍മെജോ(26)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായപ്പോള്‍ തന്റെ കൈവശമുള്ളത് മമ്മി അല്ലെന്നും ആത്മീയ കാമുകിയാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് പറയുന്നത്: ജുവാനിറ്റ എന്നായിരുന്നു ഇയാള്‍ തന്റെ ആത്മീയ കാമുകിയെന്ന് വിശേഷിപ്പിച്ച മമ്മിക്ക് പേരിട്ടിരുന്നത്. തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത് തന്റെ ആത്മീയ കാമുകിയാണന്ന വാദത്തില്‍ ഉറച്ചുനിന്നു. പൊലീസ് നിരവധി തവണ ഇയാളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടും ജൂലിയോ സമ്മതിച്ചില്ല.

Arrested | 'കൈവശമുള്ളത് എന്റെ ആത്മീയ കാമുകി': ഫുഡ് ഡെലിവറി ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി യുവാവ് അറസ്റ്റില്‍

വര്‍ഷങ്ങളായി ജുവാനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നത് എന്നും തങ്ങള്‍ ഇരുവരും ഒരുമിച്ച് ഒരു കട്ടിലില്‍ ആണ് ഉറങ്ങുന്നതെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഇയാളുടെ കൈവശമുള്ളത് 600 മുതല്‍ 800 വര്‍ഷം വരെ പഴക്കമുള്ള മമ്മിയാണ്. പ്യൂണോയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരുഷന്റെതാണ് മമ്മി എന്നാണ് പെറുവിലെ സാംസ്‌കാരിക മന്ത്രാലയം പറയുന്നത്.

യുവാവിന്റെ കയ്യില്‍ നിന്നും പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പെറുവിലെ സംസ്‌കാരിക മന്ത്രാലയം മമ്മിയെ ഏറ്റെടുത്തു. മൂന്ന് പതിറ്റാണ്ട് മുമ്പ് തന്റെ പിതാവാണ് മമ്മിയെ വീട്ടിലേക്ക് കൊണ്ടുവന്നത് എന്നും ചെറുപ്പം മുതല്‍ തന്നെ തന്റെ സന്തതസഹചാരി ആയിരുന്നു മമ്മി എന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

Keywords: News, World, Arrest, Arrested, Police, Peruvian Man Found Carrying 800-year-old Mummy In Food Delivery Bag, Arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia