Emergency | പ്രസിഡന്റിനെതിരെ പ്രതിഷേധം: 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലിമ: (www.kvartha.com) തലസ്ഥാനമായ ലിമയിലും മറ്റ് മൂന്ന് പ്രദേശങ്ങളിലും 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു സര്‍കാര്‍. പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ആഴ്ചകളിലായി നടന്ന പ്രതിഷേധങ്ങളില്‍ 42 പേരാണ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Aster mims 04/11/2022

ക്രമസമാധാനപാലനത്തിനായി സൈന്യത്തെ അധികാരപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്ര്യവും ഒത്തുചേരലും പോലുള്ള നിരവധി ഭരണഘടനാപരമായ അവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. തലസ്ഥാനത്തിന് പുറമേ ലിമയോട് ചേര്‍ന്നുള്ള കുസ്‌കോ, പുനോ എന്നീ പ്രദേശങ്ങളും കാലാവോ തുറമുഖവും അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്നു.

Emergency | പ്രസിഡന്റിനെതിരെ പ്രതിഷേധം: 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു സര്‍കാര്‍

മുന്‍ പ്രസിഡന്റായ പെഡ്രോ കാസ്റ്റിലോയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഡിസംബര്‍ ആദ്യം രാജ്യത്ത് വലിയ സര്‍കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. കാസ്റ്റിലോയുടെ അനുയായികള്‍ പുതിയ തിരഞ്ഞെടുപ്പിനും ബൊലുവാര്‍ട്ടിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തെക്കേ അമേരികന്‍ രാജ്യത്തിന് ചുറ്റും മാര്‍ച് ചെയ്യുകയും തെരുവുകള്‍ തടയുകയും ചെയ്തു. കാസ്റ്റിലോയുടെ പാര്‍ടിയില്‍ തന്നെയുള്ള പ്രസിഡന്റ് ബൊലുവാര്‍ട്ട് താന്‍ സ്ഥാനമൊഴിയില്ലെന്ന് വ്യക്തമാക്കിയാതയും റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, World, Government, President, Protest, Peru declares state of emergency in Lima after weeks of protests.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia