Fire | പെറുവില്‍ സ്വര്‍ണ ഖനിയില്‍ തീപ്പിടിത്തം; 27 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
May 8, 2023, 10:54 IST
ലിമ: (www.kvartha.com) സ്വര്‍ണ ഖനിയിലുണ്ടായ തീപ്പിടിത്തത്തില്‍ 27 തൊഴിലാളികള്‍ക്ക് ദാരുണന്ത്യം. തെക്കന്‍ പെറുവിലെ അരിക്വിപ മേഖലയിലെ ലാ എസ്‌പെറാന്‍സ്-1 ഖനിയിലെ ടണലിലാണ് സംഭവം. അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഷോര്‍ട് സര്‍ക്യൂട് സ്‌ഫോടനമുണ്ടാക്കുകയും തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്തതായി ഒരു തൊഴിലാളിയുടെ ബന്ധു പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി. പൊലീസും പബ്ലിക് പ്രോസിക്യൂടറുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
100 മീറ്റര്‍ താഴ്ചയിലാണ് തൊഴിലാളികള്‍ മരിച്ചുകിടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. അപകടം ആരെങ്കിലും അതിജീവിച്ചോ എന്നും വിവരമില്ല. പെറുവിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്
Keywords: News, Peru, World, Fire, Tragedy, Gold mine, Police, Peru: 27 dead in gold mine fire tragedy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.