ജനങ്ങള്‍ പറയുന്നു, ഏറ്റവും കഠിന പ്രയത്നം ചെയ്യുന്ന പ്രസിഡന്റ് ആണ് ഞാന്‍ എന്ന്: ട്രംപ്

 


ADVERTISEMENT

വാഷിംങ്ടണ്‍: (www.kvartha.com 27.04.2020) ഏറ്റവും കഠിന പ്രയത്നം ചെയ്യുന്ന പ്രസിഡന്റ് ആണ് താനെന്നാണ് അമേരിക്കന്‍ ജനങ്ങള്‍ തന്നെ കുറിച്ച് പറയുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 'എന്നെക്കുറിച്ചും അമേരിക്കയുടെ ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ളവരാണ് ഏറ്റവും കഠിന പ്രയത്നം ചെയ്യുന്ന പ്രസിഡന്റ് ആണ് ഞാന്‍ എന്ന് പറയുന്നത്. കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും കഠിനമായി അധ്വാനിക്കുന്ന ഒരാളായതിനാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ മറ്റുള്ള രാഷ്ട്ര തലവന്മരേക്കാള്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്' എന്നാണ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞത്. മാധ്യമങ്ങളും ട്രംപും തമ്മിലുള്ള വാഗ്വാദം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.

അതേസമയം വ്യാജ വാര്‍ത്തകള്‍ക്കെതിരെയും മാധ്യമങ്ങളുടെ അധാര്‍മിക രീതികള്‍ക്കെതിരെയും നിയമ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം. രാവിലെ തൊട്ട് രാത്രി വരെ ഏറെ നേരം പ്രവര്‍ത്തിക്കാറുണ്ട്. വ്യാപാര കരാറുകള്‍, സൈനിക പുനഃസംഘടന എന്നീ കാര്യങ്ങള്‍ക്കായി ദീര്‍ഘകാലമായി വൈറ്റ് ഹൗസില്‍ തന്നെയാണെങ്കിലും മാധ്യമങ്ങള്‍ തന്നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ട്രംപ് പറയുന്നു.

ജനങ്ങള്‍ പറയുന്നു, ഏറ്റവും കഠിന പ്രയത്നം ചെയ്യുന്ന പ്രസിഡന്റ് ആണ് ഞാന്‍ എന്ന്: ട്രംപ്

Keywords:  Washington, News, World, Donald-Trump, President, People, Fake news, Hardest, Working, Media, People Say I Am Hardest Working President: Donald Trump
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia