പാരീസ് ഭീകരാക്രമണം: അക്രമികളില്‍ ഒരാള്‍ കീഴടങ്ങി

 


ADVERTISEMENT

പാരീസ്: (www.kvartha.com 08/01/2015) പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒരാള്‍ പാരീസ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസില്‍ കീഴടങ്ങി. മൂന്ന് പേരാണ് കഴിഞ്ഞ ദിവസം പാരീസ് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളീ ഹെബ്ദോയുടെ ഓഫീസില്‍ ആക്രമണം നടത്തിയത്. ഇവരില്‍ ഒരാളായ ഹമീദ് മൊറാദ് എന്ന 18കാരനാണ് കീഴടങ്ങിയിരിക്കുന്നത്.

ഇതിനിടെ ആക്രമണത്തില്‍ പങ്കാളികളാണെന്ന് സംശയിക്കുന്ന സഹോദരന്മാരായ രണ്ട് പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മാഗസിന്‍ എഡിറ്ററും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

പാരീസ് ഭീകരാക്രമണം: അക്രമികളില്‍ ഒരാള്‍ കീഴടങ്ങിആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രമണം. മാഗസിന്റെ നാലു കാര്‍ട്ടൂണിസ്റ്റുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്ദോ മുന്‍പ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.

പാരീസ് ഭീകരാക്രമണം: അക്രമികളില്‍ ഒരാള്‍ കീഴടങ്ങി


SUMMARY: The youngest of three French nationals being sought by police for a suspected Islamist militant attack that killed 12 people at a satirical magazine turned himself into police, an official at the Paris prosecutor's office said.

Keywords: Terror Attack, French national, Surrendered, Charlie Hebdo satire magazine,


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia