യാസര്‍ അറഫാത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കും
Jul 4, 2012, 22:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജെറുസലേം: പലസ്തീന്‍ മുന്‍പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ പലസ്തീന്‍ അധികൃതര്‍ തീരുമാനിച്ചു. 2004ല്‍ അന്തരിച്ച യാസര്‍ അറഫാത്തിന്റെ വസ്ത്രങ്ങളില്‍ നിന്നും പൊളോണിയത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്.
അറഫാത്ത് മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും മാരകമായ റേഡിയോ ആക്ടീവ് എലമെന്റായ പൊളോണിയം-210 കണ്ടെത്തിയതായി അല്‍ ജസീറ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അറഫാത്തിന്റെ വിധവ സുഹ അറഫാത്തിന്റെ മൃതദേഹം പുറത്തെടുക്കണമെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാമള്ളയിലെ വെസ്റ്റ് ബാങ്കിലാണ് അറഫാത്തിന്റെ മൃതദേഹം ഖബറടക്കിയിരിക്കുന്നത്. അറഫാത്തിന്റെ മരണത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ സുഹയുടെ ആവശ്യവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
യാസര്‍ അറഫാത്തിന്റെ മരണത്തില്‍ ഇസ്റായേലിനും അമേരിക്കയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയില്ലെങ്കിലും അറഫാത്തിന്റെ മരണത്തിനുപിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരണമെന്ന് സുഹ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
രോഗബാധിതനായ അറഫാത്തിനെ വ്യോമമാര്‍ഗം ഫ്രാന്‍സില്‍ എത്തിക്കുകയും അവിടുത്തെ സൈനീക ആശുപത്രിയില്‍ വച്ച്, 2004 നവംബര്‍ 11ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാല്‍ അറഫാത്തിന്റെ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല.
ഭക്ഷണത്തിലൂടെ പൊളോണിയം-210 നല്‍കിയാണ് 2006ല്‍ റഷ്യയിലെ പ്രമുഖ സൈനീക ഉദ്യോഗസ്ഥന്‍ അലക്സാണ്ടര്‍ ലിറ്റ്വിനെങ്കോയെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയത്. പൊളോണിയം-210 അകത്തുചെന്നാല്‍ അത് കഴിക്കുന്നയാളില്‍ സാവകാശ മരണമാകും ഉണ്ടാവുക. അല്‍ജസീറ ചാനലിന്റെ വെളിപ്പെടുത്തല്‍ പലസ്തീന്‍-ഇസ്രായേല്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
English Summery
Palestinians agree to exhume Yasser Arafat's body over poison claim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

