വെടിയേറ്റു വീണ പലസ്തീന്‍ യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കി; ജറുസലേമില്‍ സംഘര്‍ഷം
Oct 8, 2015, 13:42 IST
രാമല്ല: (www.kvartha.com 08.10.2015) ഇസ്രായേല്‍ അധീന പ്രദേശമായ കിഴക്കന്‍ ജറുസലേമില്‍ പലസ്തീന്‍ യുവതിക്ക് വെടിയേറ്റു. വാദി അല്‍ ജൗസിലേയ്ക്ക് പോവുകയായിരുന്ന യുവതിയുടെ തട്ടം ഒരു ഇസ്രായേലി കുടിയേറ്റക്കാരന്‍ പിടിച്ചുവലിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി. തുടര്‍ന്ന് യുവതി കുടിയേറ്റക്കാരനെ ഹാന്റ് ബാഗുകൊണ്ട് അടിച്ചു. പൊടുന്നനെ യുവതി വെടിയേറ്റ് വീഴുകയായിരുന്നു.
ഹനിന്‍ ദൊയാത് എന്ന 20കാരിക്കാണ് വെടിയേറ്റത്. കുടിയേറ്റക്കാരനാണോ ഇസ്രായേലി പോലീസാണോ ഹനിനെ വെടിവെച്ചതെന്ന് വ്യക്തമായിട്ടില്ല. വെടിയേറ്റു വീണ ഹനിനെ കുടിയേറ്റക്കാരന്‍ വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കിയെന്നും ദൃക്‌സാക്ഷി പറഞ്ഞു.
അതേസമയം യുവതി കുടിയേറ്റക്കാരനെ കുത്തിയപ്പോഴാണ് വെടിവെച്ചതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍ വെടിയേല്‍ക്കുന്നതിന് മുന്‍പ് അവിടെ ചോര വീണിരുന്നില്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
യുവതിയെ നഗ്‌നയാക്കി എന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. നൂറുകണക്കിന് പലസ്തീനികള്‍ പ്രക്ഷോഭം നടത്തി. ചോരവാര്‍ന്ന് കിടന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് റിപോര്‍ട്ടില്ല.
SUMMARY: Ramallah: A Palestinian woman was shot near Al Haram Al Sharif in occupied East Jerusalem after an Israeli colonist harassed her while on her way to Wadi Al Jouz.
Keywords: Palestinian, Shot, Stripped, Jerusalem,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.