ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 18.11.2014) തഹീറുല്‍ ഖാദ്രി നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ അവാമി തെഹ്രീക്കും ഇ മ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫും വേര്‍പിരിഞ്ഞു. തഹീറുല്‍ ഖാദ്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അഴിമതിക്കാര്‍ക്ക് അവാമി തെഹ്രീക്കുമായി സഖ്യമുണ്ടാക്കാനാകില്ലെന്നും ഖാദ്രി അറിയിച്ചു. മോഡല്‍ ടൗണ്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സം യുക്ത അന്വേഷണ സംഘം വെറും പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റുചെയ്യാന്‍ പഞ്ചാബ് പോലീസിനായിട്ടില്ല.
വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും ചിലരെ തൂക്കിലേറ്റിയാല്‍ മാത്രമേ അത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകൂവെന്നും ഖാദ്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയത് ഖാദ്രിയുടേയും ഇ മ്രാന്‍ ഖാന്റേയും നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ ഇരു പാര്‍ട്ടിക്കിടയിലുമുണ്ടായിരിക്കുന്ന അഭിപ്രായ വിത്യാസങ്ങളുടെ കാരണം വ്യക്തമല്ല. ഖാദ്രിയുടെ പ്രസ്താവനയോട് ഇ മ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.
SUMMARY: Islamabad: Pakistan Awami Tehreek (PAT) has parted ways with Imran Khan's Pakistan Tehreek-e-Insaf (PTI), PAT chief Tahirul Qadri said Tuesday.
Keywords: Islamabad, Pakistan Awami Tehreek, Imran Khan, Pakistan Tehreek-e-Insaf, Tahirul Qadri

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.