SWISS-TOWER 24/07/2023

തഹീറുല്‍ ഖാദ്രിയും ഇ മ്രാന്‍ ഖാനും വേര്‍പിരിഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 18.11.2014) തഹീറുല്‍ ഖാദ്രി നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ അവാമി തെഹ്രീക്കും ഇ മ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫും വേര്‍പിരിഞ്ഞു. തഹീറുല്‍ ഖാദ്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അഴിമതിക്കാര്‍ക്ക് അവാമി തെഹ്രീക്കുമായി സഖ്യമുണ്ടാക്കാനാകില്ലെന്നും ഖാദ്രി അറിയിച്ചു. മോഡല്‍ ടൗണ്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സം യുക്ത അന്വേഷണ സംഘം വെറും പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റുചെയ്യാന്‍ പഞ്ചാബ് പോലീസിനായിട്ടില്ല.

വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും ചിലരെ തൂക്കിലേറ്റിയാല്‍ മാത്രമേ അത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകൂവെന്നും ഖാദ്രി കൂട്ടിച്ചേര്‍ത്തു.
തഹീറുല്‍ ഖാദ്രിയും ഇ മ്രാന്‍ ഖാനും വേര്‍പിരിഞ്ഞു
പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയത് ഖാദ്രിയുടേയും ഇ മ്രാന്‍ ഖാന്റേയും നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ ഇരു പാര്‍ട്ടിക്കിടയിലുമുണ്ടായിരിക്കുന്ന അഭിപ്രായ വിത്യാസങ്ങളുടെ കാരണം വ്യക്തമല്ല. ഖാദ്രിയുടെ പ്രസ്താവനയോട് ഇ മ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.

SUMMARY: Islamabad: Pakistan Awami Tehreek (PAT) has parted ways with Imran Khan's Pakistan Tehreek-e-Insaf (PTI), PAT chief Tahirul Qadri said Tuesday.

Keywords: Islamabad, Pakistan Awami Tehreek, Imran Khan, Pakistan Tehreek-e-Insaf, Tahirul Qadri
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia