SWISS-TOWER 24/07/2023

വരന്‍ സ്ത്രീയാണ്!

 


ADVERTISEMENT

വരന്‍ സ്ത്രീയാണ്!
ലാഹോര്‍: പ്രണയ വിവാഹത്തെതുടര്‍ന്നുള്ള കോലാഹലങ്ങള്‍ക്കൊടുവില്‍ വരന്‍ സ്ത്രീയാണെന്ന് വധുവിന്റെ കുടുംബാംഗങ്ങള്‍. വരന്‍ സ്ത്രീയാണെന്ന് ആരോപിച്ച വീട്ടുകാര്‍ ഇതുതെളിയിക്കാനായി വരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ആയിഷയും ഷെഹ്‌സാദും ആഴ്ചകള്‍ക്ക് മുന്‍പാണ് വിവാഹിതരായത്.

ഷെഹ്‌സാദ് ആയിഷയെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ആയിഷയുടെ വീട്ടുകാര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത് പരിഗണിക്കുന്നതിനിടയിലാണ് കോടതിയിലുണ്ടായിരുന്നവരെ ആശ്ചര്യപ്പെടുത്തി വരന്‍ സ്ത്രീയാണെന്ന് ആയിഷയുടെ വീട്ടുകാര്‍ ആരോപിച്ചത്.

ഷെഹ്‌സാദ് സോണിയാ ഭട്ട് എന്ന് പേരുള്ള യുവതിയാണെന്നും പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിച്ച് പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുന്നതാണ് തൊഴിലെന്നും ആയിഷയുടെ അമ്മാവനാണ് കോടതിയില്‍ ബോധിപ്പിച്ചത്. ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഷെഹ്‌സാദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ആവശ്യമുയര്‍ന്നു.

എന്നാല്‍ ഷെഹ്‌സാദിന്റെ ഒപ്പം താന്‍ ഇറങ്ങിപ്പോയതാണെന്നും സ്വന്തം ഇഷ്ടത്താലാണ് ഷെഹ്‌സാദിനൊപ്പം ജീവിക്കുന്നതെന്നും ആയിഷ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ആയിഷയുടെ വീട്ടുകാരോട് ഇക്കാര്യത്തില്‍ കുടുംബകോടതിയെ സമീപിക്കാനും ആയിഷയ്ക്കും ഭര്‍ത്താവിനും പോലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ലാഹോര്‍ ഹൈക്കോടതിയാണ് കേസ് പരിഗണിച്ചത്.

SUMMERY: Lahore: The hearing of a petition over a "love marriage" in a Pakistani court took an unusual turn when the bride's family claimed that the groom was a woman and requested a medical examination to substantiate its claim.

Keywords: World, Pakistan, Couples, Love marriage, Lahore, High Court, Court, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia