പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 62 ആയി

 


ADVERTISEMENT

ഇസ്ലാമബാദ്: (www.kvartha.com 08.06.2021) പാകിസ്ഥാനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. കഴിഞ്ഞ ദിവസം സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് സംഭവം. റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മില്ലത് എക്‌സ്പ്രസും സര്‍ സയിദ് എക്‌സ്പ്രസുമാണ് അപകടത്തില്‍പെടുകയായിരുന്നു. മില്ലത് എക്‌സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു.
Aster_MIMS

അപകടം നടന്ന റെയില്‍വേ ട്രാക് പുനഃസ്ഥാപിച്ചതായും സര്‍വീസ് ഉടന്‍ വീണ്ടും തുടങ്ങുമെന്നും റയില്‍വേ സൂപ്രണ്ട് ശുക്കൂര്‍ താരിഖ് ലത്തീഫ് അറിയിച്ചു. കറാച്ചിയില്‍ നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. 

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 62 ആയി

Keywords: I slamabad, News, World, Death, Accident, Railway, Train, Railway Track, Pakistan, Pakistan train accident: Death toll rises to 62  
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia