SWISS-TOWER 24/07/2023

ഏഴ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാന്‍ സൈനീക പരേഡ് നടത്തുന്നു; ദേശീയദിന ആഘോഷത്തില്‍ ചൈനീസ് പ്രസിഡന്റ് മുഖ്യാതിഥിയാകും

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 02/02/2015) ഏഴ് വര്‍ഷത്തിനുശേഷം ഇതാദ്യമായി പാക്കിസ്ഥാന്‍ സൈനീക പരേഡ് നടത്താനൊരുങ്ങുന്നു. അടുത്ത മാസം നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിലാണ് പരേഡ് നടത്തുക. ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ് ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്നും റിപോര്‍ട്ടുണ്ട്.

ഇന്ത്യ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചതിന്റെ പിന്നാലെയാണ് ദേശീയ ദിനം വര്‍ണാഭമാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥി.

ഒബാമയുടെ സന്ദര്‍ശനം പാക്കിസ്ഥാനേയും ചൈനയേയും ആശങ്കയിലാഴ്ത്തിയിരുന്നു.
കര വ്യോമ നാവിക സേനകളുടെ പരേഡുകള്‍ പാക് ദേശീയ ദിനത്തെ വര്‍ണാഭമാക്കും. മാര്‍ച്ച് 23നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാന്‍ സൈനീക പരേഡ് നടത്തുന്നു; ദേശീയദിന ആഘോഷത്തില്‍ ചൈനീസ് പ്രസിഡന്റ് മുഖ്യാതിഥിയാകും
SUMMARY: After a gap of seven years, Pakistan will hold a joint military parade of its armed forces on its national day next month where Chinese President Xi Jinping is likely to be the chief guest.

Keywords: Pakistan, Army Parade, National Day, Chinese president, Xi Jingping


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia