Train Derail | പാകിസ്താനില്‍ വന്‍ ട്രെയിന്‍ അപകടം; 22 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്
Aug 6, 2023, 19:15 IST
ഇസ്ലാമബാദ്: (www.kvartha.com) പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ 10 ബോഗികള്‍ പാളം തെറ്റി 22 പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ നവാബ്ഷായിലെ പീപിള്‍സ് മെഡികല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്. കറാച്ചിയില്‍ നിന്ന് പാകിസ്താനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അപകടത്തെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ എമര്‍ജെന്‍സി പ്രോടോകോള്‍ നടപ്പാക്കിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം പാളം തെറ്റിയതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Keywords: News, World, Accident, Train, Hazara Express, Train Derail, Death, Injured, Pakistan: Several Coaches Of Hazara Express Train Derail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.