നേപ്പാളില്‍ പാക്കിസ്ഥാന്റെ ബീഫ് വിതരണം

 


കാഠ്മണ്ഡു: (www.kvartha.com 30/04/2015) ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടമായ നേപ്പാള്‍ ജനതയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച ഭക്ഷണത്തില്‍ ബീഫും. നേപ്പാളില്‍ വിതരണം ചെയ്ത സഹായ പാക്കേജുകളിലാണ് പാക്കിസ്ഥാന്‍ ബീഫ് മസാലയും ഉള്‍പ്പെടുത്തിയത്. പാക്കിസ്ഥാന്റെ നടപടി വന്‍ വിവാദത്തിന് കാരണമായി.

ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളില്‍ ഗോക്കളെ ദൈവമായാണ് കണക്കാക്കുന്നത്. നേപ്പാളില്‍ ഗോവധം നിരോധിച്ചിട്ടുമുണ്ട്. പാക്കിസ്ഥാന്റെ നടപടി സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് പാക്കിസ്ഥാന്‍ ബീഫ് മസാല പാക്കറ്റുകള്‍ അയച്ചതെന്ന് കാഠ്മണ്ഡുവില്‍ സേവനത്തിനെത്തിയ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഭൂകമ്പത്തെതുടര്‍ന്ന് കാഠ്മണ്ഡുവിലെ ബിര്‍ ആശുപത്രിയില്‍ സേവനത്തിനെത്തിയതായിരുന്നു ഇവര്‍.

നേപ്പാളില്‍ പാക്കിസ്ഥാന്റെ ബീഫ് വിതരണം
രാം മനോഹര്‍ ലോഹിയ ആശുപത്രി, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗങ്ങളാണിവര്‍.

നേപ്പാളില്‍ പാക്കിസ്ഥാന്റെ ബീഫ് വിതരണം
പാക്കിസ്ഥാനില്‍ നിന്നുമെത്തിയ ഭക്ഷണവസ്തുക്കള്‍ എടുക്കാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ബീഫ് മസാല പാക്കറ്റുകള്‍ കണ്ടത്. മറ്റ് ഭക്ഷണ വസ്തുക്കളും അതിലുണ്ടായിരുന്നു ഡോക്ടര്‍ ബല്‍ വീന്ദര്‍ സിംഗ് പറഞ്ഞു.

SUMMARY: After experiencing major devastation and loss of lives in the April 25 earthquake, Nepal is left with an unsavoury taste in the mouth when it received packets of 'beef masala' as part of the relief package from Pakistan. WATCH VIDEO

Keywords: Beef Masala, Pakistan, Earth Quake, Nepal, Kathmandu, Mount Everest, New Delhi, Injured, Report, Treatment, Kochi, Bihar, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia