സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ ഇംരാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

 


ലാഹോര്‍: (www.kvartha.com 14.08.2014) സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാനില്‍ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഇംരാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്രീക്ഇഇന്‍സാഫ് പാര്‍ട്ടി.

സ്വാതന്ത്ര്യദിനത്തില്‍ നടക്കുന്ന ആസാദി മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ബുധനാഴ്ച രാത്രി പിടിഐ ചെയര്‍മാന്‍ ഇംരാന്‍ ഖാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് ശരിയായ ജനാധിപത്യം കൊണ്ടുവരാനും നവ പാക്കിസ്ഥാന്‍ നിര്‍മ്മാണത്തിനുമാണ് പ്രക്ഷോഭം നടത്തുന്നതെന്നും ഇംരാന്‍ ഖാന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഇംരാന്‍ ഖാന്‍ ആഹ്വാനം നടത്തിയത്. ഇന്ന് (വ്യാഴാഴ്ച) ഇസ്ലാമാബാദില്‍ നടക്കുന്ന ആസാദി മാര്‍ച്ചില്‍ പത്ത് ലക്ഷം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് ഇംരാന്‍ ഖാന്‍ അവകാശപ്പെടുന്നത്.

കാനഡയില്‍ താമസിക്കുന്ന പാക് പണ്ഡിതന്‍ തഹീറുല്‍ ഖ്വാദ്രിയുടെ പാക്കിസ്ഥാന്‍ അവാമി തെഹ്രീകും ആസാദി മാര്‍ച്ചില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ച് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ ഇംരാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
SUMMARY: Lahore: Wishing his countrymen on the occasion of the 68th Independence Day, Pakistan Tehreek-e-Insaf (PTI) Chairman Imran Khan on Wednesday night asked the people of Pakistan to embrace themselves for the 'Azadi March', which according to him can bring true democracy and a 'Naya Pakistan.'

Keywords: Pakistan, Independence Day, Imran Khan, Azadi March, Pakistan Tehreek-e-Insaf, Nawaz Sharif

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia