രാജ്യദ്രോഹക്കേസ്; പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

 


ലാഹോര്‍: (www.kvartha.com 14.01.2020) രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സയീദ് മസാഹര്‍ അലി അക്ബര്‍ നഖ് വി, മുഹമ്മദ് അമീര്‍ ഭട്ടി, ചൌധരി മസൂദ് ജഹാംഗീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്. രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

2014ല്‍ മുഷറഫ് കുറ്റക്കാരനാണെന്ന് വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു കേസില്‍ ശിക്ഷ വിധിച്ചത്. ആറു മാസം നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു ഡിസംബര്‍ 17ന് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2007 നവംബര്‍ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്.

രാജ്യദ്രോഹക്കേസ്; പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Lahore, News, World, Contempt of Court, death sentence, Pakistan high court overturns Musharraf death sentence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia