ഇന്ത്യയല്ല, എന്റെ വീട്ടുതടങ്കലിന് പിന്നില്‍ പാക് സര്‍ക്കാര്‍: ഹഫീസ് സയീദ്

 


ADVERTISEMENT

ലാഹോര്‍: (www.kvartha.com 03.02.2018) തന്റെ പ്രസ്താവനയില്‍ നിന്നും വ്യതിചലിച്ച് ജമാ ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ്. തന്റെ വീട്ടുതടങ്കലിന് പിന്നില്‍ ഇന്ത്യയും യുഎസുമാണെന്ന് പറഞ്ഞ സയീദ് ഇപ്പോള്‍ പാക് സര്‍ക്കാരിന് മേലാണ് കുറ്റം ആരോപിക്കുന്നത്.

മോഡി സര്‍ക്കാരല്ല, ഞങ്ങളുടെ സ്വന്തം പാക്കിസ്ഥാനി സര്‍ക്കാരാണ് എന്നെ പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ ഇട്ടത്. കശ്മീര്‍ വിഷയം ഉയര്‍ത്തികൊണ്ടുവരാനുള്ള എന്റെ ശ്രമത്തിന് തടയിടാനായിരുന്നു ഇതെന്നും സയീദ് പറഞ്ഞു. നസ് റിയ പാക്കിസ്ഥാന്‍ ട്രസ്റ്റില്‍ നടത്തിയ പ്രസംഗത്തിലാണ് സയീദ് ആരോപണം ഉന്നയിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് ഹഫീസ് സയീദ്. ഇക്കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹം വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്.

 ഇന്ത്യയല്ല, എന്റെ വീട്ടുതടങ്കലിന് പിന്നില്‍ പാക് സര്‍ക്കാര്‍: ഹഫീസ് സയീദ്

കശ്മീരില്‍ നടക്കുന്ന ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കരുത്. കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന സ്വാതന്ത്ര്യ സമരത്തില്‍ പങ്ക് വഹിക്കണമെന്നും അദ്ദേഹം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The JuD chief further said the Pakistan government should not ignore the "atrocities" in Kashmir and play its role to help the Kashmiri people secure freedom.

Keywords: Hafiz Saeed, Jamaat-ud-Dawah, JuD, Pakistan, Hafiz Saeed detention, LeT, India, United States
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia