പാക്കിസ്ഥാനില്‍ തഹീറുല്‍ ഖദ്രിയുടെ വിമാനം വഴിതിരിച്ചുവിട്ടു; വിമാനത്താവളം സംഘര്‍ഷ ഭൂമിയായി
Jun 23, 2014, 21:00 IST
റാവല്പിണ്ടി: (www.kvartha.com 23.06.2014) പ്രമുഖ പാക് പണ്ഡിതന്‍ തഹീറുല്‍ ഖദ്രി എത്തിയ വിമാനം വഴിതിരിച്ചുവിട്ടതിനെതുടര്‍ന്ന് ഇസ്ലാമാബാദില്‍ സംഘര്‍ഷം. കാനഡയില്‍ താമസിക്കുന്ന ഖദ്രി ബേനസിര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനം ഒടുവില്‍ ലാഹോറിലേയ്ക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
രണ്ടായിരത്തോളം അനുയായികളാണ് ഖദ്രിയെ കാണാന്‍ എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയിരുന്നത്. അക്രമാസക്തരായ ജനകൂട്ടത്തെ പിരിച്ചുവിടാനായി പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് ഉറപ്പുള്ളതിനാല്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള പ്രധാന റോഡുകളെല്ലാം കാര്‍ഗോ കണ്ടെയ്‌നറുകള്‍ നിരത്തി തടസം സൃഷ്ടിച്ചിരുന്നു. കൂടാതെ ഇവിടുത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസും വിച്ഛേദിച്ചിരുന്നു. അക്രമം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാനാണിത്.
കഴിഞ്ഞയാഴ്ച ലാഹോറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അന്നും ഖദ്രിയുടെ പേരിലായിരുന്നു സംഘര്‍ഷം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ഖദ്രി സൂഫി പണ്ഡിതനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Rawalpindi, Pakistan: A plane carrying a prominent Pakistani cleric was diverted from the capital Islamabad on Monday where his supporters clashed with police amid government concerns about the return of a man who describes himself as a revolutionary.
Keywords: Pakistan, Tahirul Kadri, Canada, Lahore, Airport,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.