സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടി: താലിബാന്‍ 23 സൈനീകരുടെ തലയറുത്തു
Feb 17, 2014, 23:50 IST
ഇസ്ലാമാബാദ്: പാക് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി താലിബാന്‍ 23 പാക് സൈനീകരുടെ തലയറുത്തു. 2010ല്‍ തട്ടിക്കൊണ്ടുപോയ സൈനീകരുടെ തലയറുത്തതായാണ് താലിബാന്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്. അതേസമയം പാക് സര്‍ക്കാരും താലിബാന്‍ നേതാക്കളും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ചകള്‍ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചു. പാക്കിസ്ഥാനി താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഇര്‍ഫാന്‍ സിദ്ധീഖി അറിയിച്ചു.
ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ത്തതായി സിദ്ദീഖി വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികളാണ് ഈ യോഗത്തില്‍ സംബന്ധിക്കുന്നത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. അതേസമയം സാമാധാനശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയായ സൈനീകരുടെ വധത്തെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചിട്ടുണ്ട്.
നീചമായ കൊലപാതകം ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആരോപിച്ചു. അര്‍ഹിക്കുന്ന ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് തങ്ങള്‍ ചര്‍ച്ചകളെ സമീപിച്ചത്. പക്ഷേ കൃത്യസമയത്തുതന്നെ അവ അട്ടിമറിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു
SUMMARY: Islamabad: Pakistani negotiators on Monday cancelled a scheduled meeting with the Taliban after the insurgents claimed they had killed 23 soldiers kidnapped by them in 2010, dealing a severe blow to the fledgling peace process.
Keywords: Pakistan, Pak Taliban, Taliban, Pakistan militants, Pakistan peace talks

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.