യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബില്‍ വെടിവെപ്പ്; 50 മരണം; ഭീകരാക്രമണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ

 


ADVERTISEMENT

ഓര്‍ലാന്റോ: (www.kvartha.com 13.06.2016) യുഎസിലെ ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ അന്‍പത് പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വെടിവെപ്പാണിത്.

29കാരനായ ഒമര്‍ മതീനാണ് അക്രമി. ഇയാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ വംശജനായ ഒമര്‍ ന്യൂയോര്‍ക്ക് സ്വദേശിയാണ്.

ഹാന്റ് ഗണ്ണും റൈഫിളുമായായിരുന്നു ഒമറിന്റെ ആക്രമണം. ഓര്‍ലാന്റോയിലെ പള്‍സ് നൈറ്റ് ക്ലബ്ബിലായിരുന്നു ആക്രമണം. കുറഞ്ഞത് 11 പോലീസുകാരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ഒമറിനെ 2013ല്‍ പോലീസ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

2014ലിലും അമേരിക്കന്‍ ചാവേറുമായുള്ള ബന്ധമുണ്ടെന്ന നിഗമനത്തിന്റെ പേരില്‍ ഒമറിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു. എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് റോണ്‍ ഹോപ്പറാണ് ഇക്കാര്യമറിയിച്ചത്.

തീവ്രവാദ ആക്രമണമാണിതെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. വിദ്വേഷത്തിന്റേയും തീവ്രവാദത്തിന്റേയും പരിണിതഫലമാണിത്. അക്രമി വിദ്വേഷം നിറച്ച വ്യക്തിയാണെന്നും ഒബാമ പറഞ്ഞു.
യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബില്‍ വെടിവെപ്പ്; 50 മരണം; ഭീകരാക്രമണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ

SUMMARY: Fifty people have been killed, including the assailant, and at least 53 injured in an attack inside a nightclub in the US state of Florida, authorities said, in the worst mass shooting in US history.

Keywords: Fifty people, Killed, Assailant, At least 53, Injured, Attack, Nightclub, US, State of Florida, Authorities, Worst mass, Shooting, US history.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia