SWISS-TOWER 24/07/2023

Pilot Died | വ്യോമ പ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം

 
On Camera, 2 Planes Collide At Portugal Air Show, Pilot Dead, Two Planes, Collide, Air Show, Pilot, Dead
On Camera, 2 Planes Collide At Portugal Air Show, Pilot Dead, Two Planes, Collide, Air Show, Pilot, Dead


ADVERTISEMENT

തെക്കന്‍ പോര്‍ചുഗലിലാണ് സംഭവം.

രണ്ടാമത്തെ വിമാനത്തിന്റെ പൈലറ്റിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു.

ലിസ്ബണ്‍: (KVARTHA) തെക്കന്‍ പോര്‍ചുഗലില്‍ വ്യോമ പ്രകടനത്തിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്. എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍പെട്ടുവെന്നും ഖേദിക്കുന്നുവെന്നും സംഭവത്തില്‍ പോര്‍ചുഗീസ് വ്യോമസേന അറിയിച്ചു.  

Aster mims 04/11/2022

പ്രാദേശിക സമയം ഞായറാഴ്ച (02.06.2024) വൈകിട്ട് 4:05 നായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്‌ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്. 

അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സംഭവ സ്ഥലത്തെത്തി. രണ്ടാമത്തെ വിമാനത്തിന്റെ പൈലറ്റിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് സംഘാടകര്‍ അറിയിച്ചു. 

തെക്കന്‍ യൂറോപിലെ ഏറ്റവും വലിയ സിവില്‍ എയറോബാറ്റിക്‌സ് ഗ്രൂപായിട്ടാണ് സംഘാടകര്‍ പരിപാടി അവതരിപ്പിച്ചതെന്ന് കാണാനെത്തിയവര്‍ പറഞ്ഞു. ഇതിനിടെ, സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ആറ് വിമാനങ്ങള്‍ പറന്നുയരുന്നത് ദൃശ്യത്തില്‍ കാണാം. അവയിലൊന്ന് മറ്റൊന്നില്‍ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു. 

ആറ് വിമാനങ്ങളും 'യാക് സ്റ്റാര്‍സ്' എന്ന എയറോബാറ്റിക് ഗ്രൂപിന്റെ ഭാഗമാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോര്‍ചുഗീസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.




 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia