Train Accident | വടക്കന്‍ ഈജിപ്തില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; 2 പേര് മരിച്ചു, 16 പേര്‍ക്ക് പരുക്ക്
Mar 8, 2023, 16:23 IST
കെയ്റോ: (www.kvartha.com) വടക്കന്‍ ഈജിപ്തില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 16പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട് വ്യക്തമാക്കുന്നുണ്ട്. കെയ്റോയില്‍ ചൊവ്വാഴ്ചയാണ് സംഭവം. നൈല്‍ ഡെല്‍റ്റയിലെ മെനൂഫ് നഗരത്തിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ പിഴവാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഈജിപ്ത് റെയില്‍വെ അതോറിറ്റി അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News, World, Injured, Death, Accident, Train, Northern Egypt train derailment kills 2, injures 16.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.