SWISS-TOWER 24/07/2023

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിം ജോങ് ഉന്‍ പൊതുവേദിയില്‍; ചിത്രം പുറത്ത് വിട്ട് ഉത്തര കൊറിയന്‍ മാധ്യമം

 


ADVERTISEMENT


പ്യോംഗ്യാംഗ്: (www.kvartha.com 02.05.2020) അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. 20 ദിവസങ്ങള്‍ക്ക് ശേഷം സഞ്ചിയോണിലുള്ള വളം ഫാക്ടറി പണി പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനത്തിനാണ് വെള്ളിയാഴ്ച അദ്ദേഹം എത്തിയത്. ഉത്തര കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാപനം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു വാര്‍ത്ത.

കിം ജോങ് ഉന്‍ അദ്ദേഹത്തിന്റെ സഹോദരിക്കും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് അദ്ദേഹം ഉദ്ഘാടനത്തിനെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയ്ക്കായി ഏപ്രില്‍ 11നാണ് അവസാനമായി പൊതുവേദിയിലെത്തുന്നത്. പിന്നീട് ഏപ്രില്‍ 15 മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിം ജോങ് ഉന്‍ പൊതുവേദിയില്‍; ചിത്രം പുറത്ത് വിട്ട് ഉത്തര കൊറിയന്‍ മാധ്യമം

Keywords:  News, World, Public Place, Report, Inauguration, North Korean leader, Kim Jong Un, Sister, Photo, News report, North Korean leader Kim Jong Un makes public appearance
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia