അമേരികയിലെ ഹൈസ്കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി മരിച്ചു, ആക്രമണം നടത്തിയത് സഹ വിദ്യാര്‍ഥിയെന്ന് പൊലീസ്
Sep 2, 2021, 12:41 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 02.09.2021) അമേരികയിലെ നോര്‍ത് കരോളിനയില്‍ ഹൈസ്കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി മരിച്ചു. വിന്‍സ്റ്റണ്‍ സലേം മൗണ്ട് താബോര്‍ ഹൈസ്കൂളിലായിരുന്നു സംഭവം. സ്കൂളിലെ തന്നെ മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനകം സഹ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം വെടിവെക്കാനുണ്ടായ കാരണം വ്യക്തമല്ല. ഒരാഴ്ചക്കിടെ നോര്‍ത് കരോളിനയില്‍ സ്കൂളിലുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
Keywords: Washington, News, World, Police, Student, Custody, school, North Carolina student dies in school shooting
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

