പുടിനെ 'കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്' പെന്റഗണ്‍; കീവില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് തന്ത്രപരമായ നീക്കമെന്നും വിശദീകരണം

 


വാഷിങ്ടണ്‍: (www.kvartha.com 30.03.2022) യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നത് തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്നും അല്ലാതെ ആക്രമണം ക്രമേണ കുറയ്ക്കുന്നതിനോ, അധിനിവേശം അവസാനിപ്പിക്കാനോ ലക്ഷ്യമിട്ടല്ലെന്ന് അമേരികന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. റഷ്യയുടെ പുതിയ നീക്കം ആരും വിശ്വസിക്കരുതെന്നും പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

'കീവ് ലക്ഷ്യമാക്കിയുള്ള ആക്രമണം റഷ്യ അവസാനിപ്പിച്ചിട്ടില്ല. ഇതൊരു താല്‍ക്കാലിക പിന്മാറ്റാണ്. യുക്രൈനിലെ മറ്റ് പ്രദേശങ്ങള്‍ക്കെതിരെയുള്ള വലിയ ആക്രമണം താമസിയാതെ ഉണ്ടാവും. അത് നേരിടാന്‍ എല്ലാ രാജ്യങ്ങളും തയ്യാറായിരിക്കണം,' -പെന്റഗണ്‍ പ്രസ് സെക്രടറി ജോണ്‍ കിര്‍ബി ചൊവ്വാഴ്ച പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ചകള്‍ക്ക് ശേഷം കീവിന് ചുറ്റുമുള്ള പോരാട്ടം കുറയ്ക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പെന്റഗണിന്റെ പ്രതികരണം.

പുടിനെ 'കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്' പെന്റഗണ്‍; കീവില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് തന്ത്രപരമായ നീക്കമെന്നും വിശദീകരണം

അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും കീവ് പിടിച്ചെടുക്കാനും യുക്രൈന്‍ കീഴടക്കാനുമുള്ള ലക്ഷ്യത്തിലെത്താന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ല. ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ കീവിനെ ആക്രമിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്നും പെന്റഗണ്‍ പറഞ്ഞു. ഇസ്താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചയില്‍, യുക്രൈന്‍ പ്രതിനിധി സംഘം നിഷ്പക്ഷതയ്ക്ക് ഊന്നല്‍ നല്‍കി, നാറ്റോ അല്ല, ഒരു കൂട്ടം രാഷ്ട്രങ്ങളാണ് തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുമെന്നും അറിയിച്ചു. കൈവിനും ചെര്‍നിഹിവിനും നേരെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു.

ചര്‍ചകള്‍ ക്രിയാത്മകമായിരുന്നെന്നും വിദേശകാര്യ മന്ത്രിമാര്‍ ഒരു പ്രാഥമിക കരാറിന് തുടക്കം കുറിക്കുന്ന അതേ സമയം തന്നെ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയും പരിഗണിക്കാന്‍ തയ്യാറാണെന്ന് റഷ്യയുടെ ചീഫ് നെഗോഷിയേറ്റര്‍ വ്‌ലാഡിമിര്‍ മെഡിന്‍സ്‌കി പറഞ്ഞു. ആളുകളെ കബളിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള പുടിന്റെ ശ്രമമാണ് സൈനിക പിന്‍വലിക്കലിലൂടെ റഷ്യ സൂചിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കെന്‍ അഭിപ്രായപ്പെട്ടു.

കീവില്‍ നിന്ന് വളരെ കുറച്ച് സൈനികര്‍ മാത്രമേ നീങ്ങുന്നുള്ളൂവെന്നും, ആക്രമണം ഇല്ലാതാക്കുമെന്ന അവകാശവാദത്തിന് ശേഷം റഷ്യ എന്ത് ചെയ്യുമെന്ന് കാണേണ്ടതുണ്ട് എന്നാണ് പെന്റഗണ്‍ പറയുന്നത്. 'റഷ്യ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളുണ്ട്. ഞങ്ങള്‍ രണ്ടാമത്തേതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' ബ്ലിങ്കെന്‍ വ്യക്തമാക്കി. '

ഫെബ്രുവരി 24 ന് യുക്രൈനെതിരായ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നയതന്ത്രത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനാല്‍ ചില യൂനിറ്റുകള്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി സ്വന്തം താവളങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം ആക്രമണം ആരംഭിച്ചെന്നും ബ്ലിങ്കെന്‍ ചൂണ്ടിക്കാണിച്ചു.

Keywords:  Washington, News, World, Ukraine, Russia, Attack, Pentagon, Kyiv, Nobody should be fooled': Pentagon on why Russia is moving its troops from Kyiv.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia