ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ല: ഡോ. സൗമ്യ സ്വാമിനാഥന്‍

 


ജനീവ: (www.kvartha.com 20.01.2022) ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ല എന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സീന്‍ നല്‍കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ഡോ. സൗമ്യ വ്യക്തമാക്കി.

ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണ്. ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമല്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു. ഒമിക്രോണിന് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങള്‍ കോവിഡ് രോഗികളാകാന്‍ സാധ്യതയുണ്ടെന്നും ഡോ. സൗമ്യ വ്യക്തമാക്കുന്നു.

ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ല: ഡോ. സൗമ്യ സ്വാമിനാഥന്‍

Keywords:  News, World, COVID-19, Vaccine, Doctor, WHO, Health, Children, Covid-19 booster, Scientist, No evidence healthy kids, adolescents need Covid-19 boosters: WHO top scientist.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia