സയീദിനെ തൊട്ടുകളിക്കാന്‍ പാക്കിസ്ഥാന് മനസില്ല; ജമാ ഉദ്ദ് ദവയെ നിരോധിച്ചില്ല

 


ഇസ്ലാമാബാദ്: (www.kvartha.com 25.01.2015) ഹഫീസ് സയീദ് നേതൃത്വം നല്‍കുന്ന ജമാ ഉദ്ദ് ദവയെ പാക്കിസ്ഥാന്‍ നിരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. നിരോധിക്കുന്നതിന് മുന്നോടിയായുള്ള ചില നടപടിക്രമങ്ങള്‍ കൈക്കൊള്ളുക മാത്രമാണ് പാക് സര്‍ക്കാര്‍ ചെയ്തത്.

2008 ഡിസംബറില്‍ പുറത്തിറക്കിയ യുഎസ് കരിമ്പട്ടികയില്‍ ജമാ ഉദ്ദ് ദവയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ നിരോധിക്കണമെങ്കില്‍ മൂന്ന് നടപടികള്‍ പൂര്‍ത്തിയാക്കണം. സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണം, ആയുധകൈമാറ്റം തടസപ്പെടുത്തണം, യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തണം. ഈ നടപടികളികളാണിപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

സയീദിനെ തൊട്ടുകളിക്കാന്‍ പാക്കിസ്ഥാന് മനസില്ല; ജമാ ഉദ്ദ് ദവയെ നിരോധിച്ചില്ലയുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പാക്കിസ്ഥാന്‍ ജമാ ഉദ്ദ് ദവയെ നിരോധിച്ചതായി മാധ്യമവാര്‍ത്തകള്‍ വന്നത്. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണക്കേസുകളില്‍ മുഖ്യപ്രതിയാണ് ജമാ ഉദ്ദ് ദവ നേതാവ് ഹഫീസ് സയീദ്.

SUMMARY: Contrary to reports, the Pakistan government has not banned Jamaat-ud Dawa (JuD) outfit, headed by Mumbai attack mastermind Hafiz Saeed, and only some actions have been initiated against it.

Keywords: Jamaat-ud Dawa, Mumbai attack, Master mind, Hafiz Saeed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia