നൈജീരിയയില്‍ വന്‍ ഏറ്റുമുട്ടല്‍; 300 ബൊക്കോ ഹറം തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സൈന്യം 11 പട്ടണങ്ങളും ഗ്രാമങ്ങളും തിരിച്ചുപിടിച്ചു

 


നൈജീരിയ: (www.kvartha.com 19/02/2015) നൈജീരിയയില്‍ സൈന്യവും ബൊക്കോ ഹറം തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ബൊക്കോ ഹറമിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 11 പട്ടണങ്ങളും ഗ്രാമങ്ങളും തിരിച്ചുപിടിച്ചുവെന്നാണ് സൈന്യത്തിന്റെ വാദം.

ഇതുവരെ മുന്നൂറിലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചിലവ നശിപ്പിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് ജീവഹാനിയുണ്ടായി. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് പ്രതിരോധവകുപ്പ് വക്താവ് മേജര്‍ ജനറല്‍ ക്രിസ് ഒലുകൊലെയ്ഡ് പറഞ്ഞു.

അതേസമയം സൈന്യത്തിന്റെ പ്രസ്താവനയിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്താനാവില്ലെന്നാണ് റിപോര്‍ട്ട്. കാരണം ഇതിന് മുന്‍പും ശത്രുപക്ഷത്തെ നാശനഷ്ടങ്ങള്‍ പെരുപ്പിച്ചും സ്വന്തം നാശനഷ്ടങ്ങള്‍ കുറച്ചുമാണിവര്‍ പറയാറുള്ളത്.

കാമറൂണ്‍ സേനയുടെ പിന്തുണയോടെ ചാഡ് വ്യോമസേന ബൊക്കോ ഹറമിനെതിരെ വ്യോമാക്രമണം നടത്തി സൈന്യത്തിന്റെ മുന്നേറ്റം എളുപ്പമാക്കുന്നുണ്ട്.

നൈജീരിയയില്‍ വന്‍ ഏറ്റുമുട്ടല്‍; 300 ബൊക്കോ ഹറം തീവ്രവാദികള്‍ കൊല്ലപ്പെട്ടു; സൈന്യം 11 പട്ടണങ്ങളും ഗ്രാമങ്ങളും തിരിച്ചുപിടിച്ചുബൊക്കോ ഹറമിന്റെ ആക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.

SUMMARY: Nigerian forces have killed more than 300 Boko Haram fighters during an operation to recapture 11 towns and villages since the start of the week, the military said on Wednesday, as regional neighbours also pounded the militants.

Keywords: Nigeria, Boko Haram, Military, Insurgents, Terrorism
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia